Share this Article
ഇന്ന് വേള്‍ഡ് വൈഡ് വെബ് ദിനം

ഇന്ന് വേള്‍ഡ് വൈഡ് വെബ് ദിനം. ബ്രൗസിംഗിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു ദിനമാണ് ഇതെന്ന പ്രത്യേകത കൂടിയുണ്ട്.വേള്‍ഡ് വൈഡ് വെബിന്റെ പിറവിയെ അനുസ്മരിക്കാനും ലോകത്ത് ഇതിന്റെ സ്വാധീനം തിരിച്ചറിയാനും സമര്‍പ്പിച്ചിരിക്കുന്ന ദിനമാണ് വേള്‍ഡ് വൈഡ് വെബ് ദിനം.

ഇന്നത്തെ ലോകത്ത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെ നമ്മുടെ വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭ്യമാണ്.ഇതിന്റെ സകല ക്രെഡിറ്റും വേള്‍ഡ് വൈഡ് വെബ് സിസ്റ്റത്തിനാണ്.വെബ്‌സൈറ്റ് ലിങ്കുകളില്‍ ഉപയോഗിക്കുന്ന ഡബ്ല്യു.ഡബ്ല്യു.ഡബ്ല്യു എന്നതിന്റെ പൂര്‍ണരൂപമാണ് വേള്‍ഡ് വൈഡ് വെബ്.ലോകത്തിലെ എല്ലാ വെബ്‌സൈറ്റുകളും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം വേള്‍ഡ് വൈഡ് വെബിനാണ്.

ഇന്റര്‍നെറ്റ് വഴി നമുക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന വെബ് പേജുകള്‍,ഡോക്യുമെന്റുകള്‍,ഫയലുകള്‍,ഓഡിയോകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ ഉറവിടങ്ങളും വേള്‍ഡ് വൈഡ് വെബ് കാരണം സാധ്യമാണ്.എല്ലാ വെബ് ബ്രൗസറുകളും സെര്‍ച്ച് എഞ്ചിനുകളും വെബ്‌സൈറ്റുകളും വേള്‍ഡ് വൈഡ് വെബുമായി ബന്ധിപ്പിച്ചിരിക്കുന്നു.അങ്ങനെയാണ് നമുക്ക് ഇന്റര്‍നെറ്റ് വഴി ലോകത്തെ ഏത് വിവരങ്ങളും കണ്ടെത്താന്‍ സാധിക്കുക.

1989ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ടിം ബെര്‍ണേഴ്‌സ് ലീയാണ് വേള്‍ഡ് വൈഡ് വെബ് ദിനം കണ്ടുപിടിച്ചത്.വെബ് ഒരു സാങ്കേതിക സൃഷ്ടിയേക്കാള്‍ ഒരു സാമൂഹിക സൃഷ്ടിയാണെന്നാണ് ടിം ബെര്‍ണേഴ്‌സ് ലീയുടെ അഭിപ്രായം.എല്ലാ വര്‍ഷവും ഓഗസ്റ്റ് ഒന്നാം തീയ്യതിയാണ് ഈ ദിനം ആഘോഷിക്കുന്നത്.

ഇന്റര്‍നെറ്റും വെബും ജനങ്ങളുടെ ജീവിതത്തെ ലളിതമാക്കിയിരിക്കുന്നു.വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് മുതല്‍ പാല്‍ പാക്കറ്റുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് വരെ ഇത് ഉപയോഗിക്കുന്നു.എല്ലാ ഇന്റര്‍നെറ്റ് പ്രേമികള്‍ക്കും വേള്‍ഡ് വൈഡ് വെബ് ദിനാശംസകള്‍.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories