ചന്ദ്രന്‍ ഭൂമിയില്‍നിന്ന് അകലുന്നുവെന്ന് പഠനം. കൊല്ലംതോറും ചന്ദ്രന്‍ ഭൂമിയില്‍നിന്ന് 3.8 സെന്റിമീറ്റര്‍ അകലുന്നുണ്ടെന്നാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
നാഷണല്‍ റേഡിയോ ആസ്‌ട്രോണമി ഒബ്‌സെര്‍വേറ്ററിയിലെ വിദഗ്ദരുടെ സംഘമാണ് ചന്ദ്രന്റെ അകല്‍ച്ചയ്ക്ക് പിന്നിലെ പഠനങ്ങളെ ക്കുറിച്ച് വ്യക്തമാക്കിയത്. 1969ലെ അപ്പോളോ ദൗത്യങ്ങളുടെ ഭാഗമായി നാസ സ്ഥാപിച്ച റിഫ്‌ലക്ടീവ് പാനലുകളുടെ ഭൂമിയില്‍ നിന്നുള്ള ദൂരം കണക്കാക്കിയാണ് ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അകലുകയാണെന്ന് പഠനങ്ങള്‍ സ്ഥിരീകരിക്കുന്നത്.
ചന്ദ്രന്‍ അകലുന്നുണ്ടെന്നുള്ളത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്രവചിച്ച വസ്തുതയാണെങ്കിലും നിലവിലെ അകല്‍ച്ചയുടെ തോത് ശാസ്ത്രജ്ഞരേയും അത്ഭുതപ്പെടുത്തുന്നതാണ്. രണ്ടര ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍നിന്നും ഇപ്പോഴുള്ള ദൂരത്തേക്കാള്‍ 60000 കിലോമീറ്റര്‍ അടുത്തായിരുന്നു ചന്ദ്രന്‍.
ഇതുകൊണ്ടുതന്നെ അക്കാലത്ത് 17 മണിക്കൂറോളം ഭൂമിയില്‍ സൂര്യപ്രകാശം ലഭിച്ചിരുന്നവെന്നാണ് വിദഗ്ദപഠനം. ഭൂമിയില്‍ നിന്നുള്ള ചന്ദ്രന്റെ ദൂരം കൂടുംതോറും വലിയ പ്രതിസന്ധികളാണ് ഭൂമിയെ കാത്തിരിക്കുന്നത്.
ചന്ദ്രന്റെ അകല്‍ച്ച ഭാവിയില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണബലം കുറയ്ക്കുകയും സമുദ്രത്തിലെ തിരമാലകളുടെ സമയക്രമത്തെയും ഘടനയെയും സാരമായി ബാധിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തല്‍.