ഇന്ത്യയില്‍ ഏറ്റവും അധികം ഉപയോക്താക്കളുള്ള ജനപ്രിയ ആപ്പാണ് വാട്ട്‌സാപ്പ്. കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി ഓണ്‍ലൈന്‍ തട്ടിപ്പിന്റെ കേന്ദ്രം കൂടിയാണ് വാട്ട്‌സാപ്പ്. നിരവധി ഉപയോക്താക്കളാണ് ദിവസവും വാട്‌സ്ആപ്പ് തട്ടിപ്പിന് ഇരകളാകുന്നത്. അതില്‍ പലര്‍ക്കും പണവും നഷ്ടമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പണം തട്ടല്‍ പലപ്പോഴും ഒടിപി, വണ്‍ ടൈം പാസ്വേഡ് എന്നിവയുപയോഗിച്ചായിരിക്കും. എന്നാല്‍ അടുത്തിടെ വാട്സ്ആപ്പ് അവതരിപ്പിച്ച സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍ ഉപയോഗിച്ചും തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഇരയാകുന്നവര്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്തുകൊടുത്താല്‍ മാത്രം മതിയാകും. സ്‌ക്രീന്‍ ഷെയറിങ്ങിലൂടെ സൈബര്‍ ക്രിമിനലുകള്‍ക്ക് ഫോണിലേക്ക് ആക്‌സസ് ലഭിക്കും. ഇതിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് പാസ്വേഡുകള്‍ വരെ മാറ്റാനാകുന്നതിനാല്‍ സാമ്പത്തിക തട്ടിപ്പ് മാത്രമല്ല സമൂഹ മാധ്യമ അക്കൗണ്ടുകളിലേക്കുള്ള ആക്‌സസും തട്ടിയെടുക്കാനാകും.
സ്‌ക്രീന്‍ ഷെയര്‍ ചെയ്തുകഴിഞ്ഞാല്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് നിങ്ങള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങളും ഒടിപിയുമെല്ലാം കാണാനാകും. സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനായി സൈബര്‍ ക്രിമിനലുകള്‍തന്നെ നടത്തിയ നീക്കത്തില്‍ നിന്നായിരിക്കും ഒടിപി ലഭിക്കുക. ഇത് ഒടിപി കുറ്റവാളികള്‍ കാണുകയും ഇതുപയോഗിച്ച് തട്ടിപ്പ് നടത്തുകയും ചെയ്യുന്നു.