Share this Article
image
ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം
Asteroid Alert

ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഛിന്നഗ്രഹം എത്തുന്നു. സുരക്ഷിത അകലത്തിലൂടെയാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത. എന്നാല്‍ സഞ്ചാര പാതയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് നാസ നിരീക്ഷിക്കുന്നത്. 

വ്യാഴാഴ്ച രാത്രി 9. മണിയോടെ 2002 എന്‍.വി 16 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. 580 അടി വലിപ്പമുള്ള ഛിന്നഗ്രഹം മണിക്കൂറില്‍ 17,542 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കും. ഭൂമിയില്‍ നിന്നും സുരക്ഷിത അകലത്തിലൂടെയാകും ഛിന്നഗ്രഹത്തിന്റെ സഞ്ചാരപാത. അതായത് ഏകദേശം 45.2 ലക്ഷം കിലോ മീറ്റര്‍ അകലം പാലിച്ചാണ് ഛിന്നഗ്രഹം കടന്നുപോകുക.

അതേസമയം സഞ്ചാര പാതയില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നതാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നിരീക്ഷിക്കുന്നത്. ഭൂമിയില്‍ നിന്നും സുരക്ഷിത അകലത്തിലൂടെയാണ് ഛിന്നഗ്രഹത്തിന്റെ യാത്രയെങ്കിലും സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് നാസ അറിയിച്ചു.

വലുപ്പവും സാമീപ്യവും കാരണം അപകടകരമായ ഛിന്നഗ്രഹമായി ഇതിനെ തരംതിരിച്ചിട്ടുണ്ടെങ്കിലും സഞ്ചാര സമയത്ത് കൂട്ടിയിടിക്കാനുള്ള സാധ്യതയില്ലെന്ന് നാസ പറയുന്നു. ഒക്ടോബര്‍ 19 ന് 2024 ടി വൈ 21 എന്ന് പേരിട്ട ഛിന്നഗ്രഹം ഭൂമിയെ കടന്നുപോയിരുന്നു. ഭൂമിയില്‍ നിന്ന് 1.35 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ് ഈ ഛിന്നഗ്രഹം കടന്നുപോയത്. ഈ ദൂരം സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories