Share this Article
പണികിട്ടിയോ? ഇന്‍സ്റ്റഗ്രാം നഷ്ടപ്പെടാതെ തന്നെ ത്രെഡ്സ് അക്കൗണ്ട് എങ്ങനെ ഡിലീറ്റ് ചെയ്യാം

ഏതൊരു പുതിയ ആപ്ലിക്കേഷനുകളും ഇരും കൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് നാം ഓരോരുത്തരും. അതുപോലെ ഇന്‍സ്റ്റഗ്രമിന്റെ ത്രെഡ്‌സ് ഇന്‍സ്റ്റാള്‍ ചെയ്ത് പണിക്കിട്ടിയവരാണ് പലരും.. ഇന്‍സ്റ്റഗ്രാമിന്റെ മറ്റൊരു പുതുപ്പുത്തന്‍ ഫീച്ചറായിരുന്നു ത്രെഡ്‌സ്. നിരവധിയാളുകളാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തത്. ക്യാമറ-ഫസ്റ്റ് മെസേജിങ് ആപ്പ് എന്നാണ് ത്രെഡ്‌സിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ത്രെഡ്‌സ് ഇന്‍സ്റ്റാള്‍  ചെയ്ത ആളുകള്‍ നേരിട്ട പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്നത്. ത്രെഡ്‌സ് ഡിലീറ്റ് ചെയ്യുന്നതിനൊപ്പം ഇന്‍സ്റ്റഗ്രം അകൗണ്ടും കളയേണ്ട അവസ്ഥയാണ് ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. 

ഉപയോക്താക്കള്‍ക്ക് അവരുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഇല്ലാതാക്കാതെ തന്നെ ത്രെഡ്സുകളിലെ അക്കൗണ്ട് ഇല്ലാതാക്കാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാം ചീഫ് ആദം മൊസേരിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. കൂടുതല്‍ നിയന്ത്രണം വേണമെന്ന ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തിലാണ്   ഇത്തരം  സംവിധാനം അവതരിപ്പിക്കുന്നതെന്ന് മൊസേരി പറഞ്ഞു.  എങ്ങനെ ത്രെഡ്‌സ് കളയാം എന്ന് നോക്കാം. 

ആപ്പ് തുറന്ന് വലതുവശത്തുള്ള പ്രൊഫൈല്‍ ബട്ടണില്‍ ടാപ്പുചെയ്തശേഷം സ്‌ക്രീനിന്റെ മുകളില്‍ വലതുവശത്ത് ദൃശ്യമാകുന്ന ബട്ടണില്‍ ക്ലിക്കുചെയ്ത് ആപ്ലിക്കേഷന്‍ ക്രമീകരണങ്ങളിലേക്ക് പോകുക. 'ഡിലീറ്റ് ചെയ്യുക അല്ലെങ്കില്‍ പ്രൊഫൈല്‍ നിര്‍ജ്ജീവമാക്കുക' എന്ന പുതിയ ഓപ്ഷനില്‍ 'ഡിആക്ടിവേറ്റ് പ്രൊഫൈല്‍' ഓപ്ഷന്‍, ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്തതെല്ലാം ആര്‍ക്കൈവ് ചെയ്യുമെങ്കിലും, 'ഡിലീറ്റ്' ഓപ്ഷന്‍ ലിങ്ക് ചെയ്ത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെ ബാധിക്കാതെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാനാകും. ത്രെഡ്സുകള്‍ക്ക് ഇപ്പോള്‍ 100 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടെന്നും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ആളുകളിലേക്കെത്താന്‍ സാധ്യതയുണ്ടെന്നും  സുക്കര്‍ബര്‍ഗ് പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories