Share this Article
സുനിത വില്യംസിന് തിരിച്ചെത്താനുള്ള ക്രൂ-9 ഡ്രാഗണ്‍ പേടകം ഐഎസ്എസിലെത്തി
Sunita Williams,butch wilmore

രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ സുനിത വില്യംസിന് തിരിച്ചെത്തുവാനുള്ള സ്‌പേസ് എക്‌സിന്റെ ക്രൂ-9 ഡ്രാഗണ്‍ പേടകം ഐഎസ്എസിലെത്തി.

2024 ജൂണ്‍ ആറിനാണ് ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

2025 ഫെബ്രുവരിയില്‍ നിക്ക് ഹഗ്യൂവിനെയും അലക്‌സാണ്ടര്‍ ഗോര്‍ബുനോവിനെയും വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഫ്രീഡം പേടകം ഭൂമിയിലേക്ക് മടങ്ങിവരുമ്പോള്‍ സുനിത വില്യംസും ബുച്ച് വില്‍മോറും കൂടെയുണ്ടാകും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അഞ്ച് മാസം നീണ്ട പരീക്ഷണങ്ങള്‍ക്കായാണ് സ്‌പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍, 2024 സെപ്റ്റംബര്‍ 29ന് നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും ഫ്‌ലോറിഡയിലെ എസ്എല്‍സി-40 ലോഞ്ച് പാഡില്‍ നിന്ന് കുതിച്ചുയര്‍ന്നത്.

ഫ്‌ലോറിഡയിലെ കേപ് കാനവറില്‍ നിന്നായിരുന്നു വിക്ഷേപണം.ഫ്രീഡം എന്ന് പേരിട്ടിരിക്കുന്ന ഡ്രാഗണ്‍ പേടകത്തില്‍ നാലുപേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്.

2025 ഫെബ്രുവരിയിലെ മടക്കയാത്രയില്‍ പേടകം സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും തിരിച്ചെത്തിക്കും.

2024 ജൂണ്‍ ആറിനാണ് ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.

വെറും എട്ട് ദിവസത്തെ ദൗത്യത്തിനായി ഐഎസ്എസില്‍ എത്തിയ ഇരുവര്‍ക്കും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ സാങ്കേതിക തകരാറുകളെ തുടര്‍ന്ന് നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങാനായില്ല.

ഹീലിയം ചോര്‍ച്ചയുണ്ടായതാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.നിലവില്‍ സുനിതയും ബുച്ചും നൂറ് ദിവസം ഐഎസ്എസില്‍ പിന്നിട്ടുകഴിഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories