Share this Article
image
"No Thanks" ആപ്പ് വീണ്ടും പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തി Google
Google has re-listed the

ഇസ്രയേല്‍ ബന്ധമുള്ള ഉത്പ്പന്നങ്ങള്‍ തിരിച്ചറിയാനുള്ള നോ താങ്ക്‌സ് ആപ്പ് വീണ്ടും പ്ലേസ്റ്റോറില്‍ ഉള്‍പ്പെടുത്തി ഗൂഗിള്‍. പിന്‍വലിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആപ്പ് വീണ്ടും പ്ലേസ്റ്റോറില്‍ തിരികെ എത്തിയത്. 

ഇസ്രയേലുമായി ബന്ധമുള്ള കമ്പനികളെ ബഹിഷ്‌കരിക്കാന്‍ ആളുകളെ സഹായിക്കുന്നതിനുള്ള ആപ്പാണ് നോ താങ്ക്‌സ്. ആപ്പിലൂടെ ഉത്പന്നങ്ങളുടെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുകയോ അവയുടെ പേര് സെര്‍ച്ച് ചെയ്യുകയോ ചെയ്താല്‍ അത് ഇസ്രയേലുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും. ആപ്പ് ഉപയോഗിക്കുന്നവര്‍ക്കായുള്ള വാചകം ഇങ്ങനെയാണ്.. നോ താങ്ക്‌സിലേക്ക് സ്വാഗതം, നിങ്ങളുടെ കയ്യിലുള്ള ഉല്‍പ്പന്നം ഫലസ്തീനി കുട്ടികളെ കൊലപ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കും.  

ബോയ്‌കോട്ട്‌സയണിസം, ഉലാസ്‌ടെംപാറ്റ് എന്നീ വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചാണ് ഇസ്രയേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഒരു ഉപയോക്താവ് കൊക്കക്കോളയുടെ കാന്‍ നോ താങ്ക്‌സ് ആപ്പ് ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുമ്പോള്‍ അത് ഇസ്രയേലിനെ പിന്തുണയ്ക്കുന്നു എന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗാസ ഹംഗറി സ്വദേശി അഹമ്മദ് ബഷ്ബഷാണ് ആപ്പ് വികസിപ്പിച്ചത്. നവംബര്‍ 13ന് ലോഞ്ച് ചെയ്ത ആപ്പ് നവംബര്‍ 30ന് പ്ലേസ്റ്റോറില്‍ നിന്ന് പിന്‍വലിക്കുന്നത് വരെ ഒരു ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിരുന്നു.എന്നാല്‍ തിരികെ കൊണ്ടുവന്നതിനു ശേഷം പ്ലേസ്റ്റോറില്‍ ആപ്പിന്റെ പേര് സെര്‍ച്ച് ചെയ്യുമ്പോള്‍ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയും നിലവിലുണ്ട്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article