വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കുന്നതിനായി പുതിയ ക്യാംപെയ്ന്‍ വരുന്നു. 'ചെക്ക് ദ ഫാക്ട്‌സ്' എന്നാണ് ക്യാംപെയന്റെ പേര്. വാട്സ്ആപ്പ് സുരക്ഷ ഫീച്ചറുകളെപ്പറ്റി ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനാണ് ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നത്. ശരിയായ വാര്‍ത്തകള്‍ മാത്രം ഇതുവഴി ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്നതും പ്രധാനമാണ്. അതെസമയം വാട്സ്ആപ്പിന്റെ ബ്ലോക്ക്, റിപ്പോര്‍ട്ട് ടൂളുകളുടെ ഉപയോഗത്തെപ്പറ്റി അവബോധം വര്‍ധിപ്പിക്കാനും ക്യാംപെയ്ന്‍ ലക്ഷ്യമിടുന്നു.