കുക്കീസിന് വിരാമമിട്ട് ഗൂഗിള്‍. അടുത്തമാസം മുതല്‍ കുക്കീസിന് വിലക്കേര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ഒരു പരിധി വരെ സൈറ്റുകള്‍ തിരിച്ചറിയുന്നത് കുക്കീസ് ഉപയോഗിച്ചാണ്. ഏതൊരു വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോഴും ആ വെബ്‌സൈറ്റുകള്‍ ബ്രൗസറില്‍ ഡാറ്റ ശേഖരിക്കാറുണ്ട്. കുക്കീസ് ഉപയോഗിച്ചാണ് ഉപഭോക്തളുടെ ആവശ്യങ്ങള്‍ സൈറ്റുകള്‍ തിരിച്ചറിയുന്നത്.
ഉപഭോക്താവിന്റെ ബ്രൗസിങ് ഹിസ്റ്ററി, ലൊക്കേഷന്‍, ഉപകരണം സംബന്ധിച്ച വിവരങ്ങള്‍ പുറത്താവാനും ബ്രൗസറിന്റെ പ്രവര്‍ത്തന വേഗം കുറയാനും കുക്കീസ് കാരണമാകാറുണ്ട്. അതുപോലെ തന്നെ സൈബര്‍ പോലുള്ള ആക്രമണങ്ങള്‍ക്കും കുക്കീസ് സഹായകമാകാറുണ്ട്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 2024 ഓടെ തേഡ് പാര്‍ട്ടി കുക്കീസ് ഒഴിവാക്കാന്‍ ഗൂഗിള്‍ ശ്രമിക്കുന്നത്. 2019 ല്‍ കുക്കീസ് ഉപയോഗിച്ചുള്ള പരസ്യ വിതരണ രീതികളും ട്രാക്കിങുകള്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഗൂഗിള്‍ ആരംഭിച്ചതായാണ് സൂചന.
ട്രാക്കിങ് പ്രൊട്ടക്ഷന്‍ എന്ന പുതിയ ഫീച്ചറിലൂടെയാണ് തേഡ് പാര്‍ട്ടി കുക്കീസിനെ ഗൂഗിള്‍ ക്രോം തടയുന്നത്. 2024 ജനുവരി നാലിന് ക്രോമിന്റെ വിന്‍ഡോസ്, ലിനക്സ്, മാക്ക്, ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനുകളിലെ ഉപഭോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ലഭ്യക്കുമെന്നാണ് സൂചന. 2024 രണ്ടാം പകുതിയോടെ എല്ലാ ക്രോം ഉപഭോക്താക്കളിലേക്കും ട്രാക്കിങ് പ്രൊട്ടക്ഷന്‍ ഫീച്ചര്‍ എത്തിക്കാനാണ് ഗൂഗിളിന്റെ പദ്ധതി. ചില വെബ്സൈറ്റുകളില്‍ ഇത് പ്രവര്‍ത്തിക്കില്ല.അത്തരം സാഹചര്യങ്ങളില്‍ തേഡ് പാര്‍ട്ടി കുക്കീസ് താല്‍കാലികമായി തിരികെ കൊണ്ടുവരാന്‍ അനുവദിക്കുമെന്നാണ് ഗൂഗിള്‍ അഭിപ്രായപ്പെടുന്നത്.