ജീവനക്കാരെ പിരിച്ച് വിട്ട് പേറ്റിഎംന്റെ മാതൃ കമ്പനിയായ വണ്‍-97 കമ്മ്യൂണിക്കേഷന്‍. ഓപ്പറേഷന്‍, സെയില്‍സ്, എഞ്ചിനീയറിംഗ് ടീമില്‍ നിന്ന് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്.എഐ-പവേര്‍ഡ് ഓട്ടോമേഷന്‍ ഉപയോഗിച്ച് കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടല്‍.
എഐ-പവേര്‍ഡ് ഓട്ടോമേഷന്‍ ഉപയോഗിച്ച് ചെലവ് കുറയ്ക്കല്‍, കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക,ഫിന്‍ടെക് സ്ഥാപനങ്ങളിലെ ആവര്‍ത്തിച്ചുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തല്‍ എന്നിവയുടെ ഭാഗമായാണ് പിരിച്ച് വിടല്‍ നടപടി.പിരിച്ച് വിട്ട ആളുകളുടെ എണ്ണം കമ്പനി കൃത്യമായി വെളിപ്പെടുത്തിയില്ലെങ്കിലും ഏകദേശം നൂറിലധികം ആളുകളെ പറഞ്ഞ് വിട്ടതായാണ് റിപ്പോര്‍ട്ട്.എഐ പ്രാവര്‍ത്തികമാവുന്നതോടെ ജീവനക്കാരുടെ ചെലവില്‍ കുറഞ്ഞത് 10 ശതമാനമെങ്കിലും ലാഭിക്കാന്‍ സാധിക്കുമെന്നാണ് വണ്‍97 കമ്മ്യൂണിക്കേഷന്‍ വിലയിരുത്തുന്നു.
വളര്‍ച്ചയിലും ചെലവിലും മാറ്റം വരുന്നതിനൊപ്പം ആവര്‍ത്തിച്ചുള്ള ജോലികളും കുറയ്ക്കാന്‍ സാധിക്കും.ഇന്ത്യയില്‍ എഐ വിപ്ലവത്തിനാണ് നേതൃത്വം നല്‍കന്നതെന്ന് സിഇഒ വ്യക്തമാക്കുന്നു.മര്‍ച്ചന്റ് ലോണുകളുടെ വിപുലീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യമിടുന്നതായും സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചു.ഇന്ത്യയില്‍ കൂടുതല്‍ വ്യാപാരികളെ സൈന്‍ അപ്പ് ചെയ്യുന്നതിനായി കാമ്പെയ്ന്‍ സംഘടിപ്പിക്കാനും തീരുമാനിച്ചതായി വണ്‍97 കമ്മ്യൂണിക്കേഷന്‍ അറിയിച്ചു.