ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദര്‍ശിനിയാണ് ജയിംസ് വെബ്. 2021 ഡിസംബര്‍ 25ന് വിക്ഷേപിച്ച ഈ ടെലസ്‌കോപ്പ് പ്രപഞ്ചത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങള്‍ മനുഷ്യരാശിക്കു നല്‍കികൊണ്ട് യാത്ര തുടരുകയാണ്. അന്യഗ്രഹ ജീവികള്‍ യഥാര്‍ത്ഥിത്തല്‍ സത്യമാണോ?അറ്റമില്ലാെതെ കിടക്കുന്ന ബഹിരാകാശത്ത് എന്താണുള്ളത്? ഇത്തരത്തില്‍ നിഗൂഡതകള്‍ നിറഞ്ഞ നമ്മുടെ പ്രപഞ്ചത്തെ കുറിച്ച് അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ട്. അത് മനസിലാക്കിയാണ് നാസയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനേഡിയന്‍ സ്‌പേസ് ഏജന്‍സിയും സംയുക്തമായി ജയിംസ് വെബ് എന്ന അത്ഭുത സൃഷ്ടി ഉണ്ടാക്കി ബഹിരാകാശത്തേക്ക് അയച്ചത്.
നാസയുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ ലോകത്തിലെ ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദര്‍ശിനി പണിയും തുടങ്ങി. ഒരു മണല്‍ തരിയുടെ വലിപ്പത്തിലുള്ള ഗാലക്‌സിയുടെ ഒരു ഭാഗത്തെ അത്ഭുത ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ജയിംസ് വെബ് ലോക ഹൃദയം കീഴടത്തിയത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഏറെ ആശ്ചര്യത്തോടെ നോക്കിക്കണ്ട പ്രപഞ്ച രഹസ്യത്തെ ജ്യോതിശാസ്ത്രത്തിലെ പുതുയുഗപ്പുലരി എന്നാണ് നാസ വിശേഷിപ്പിച്ചത്.
ബഹിരാകാശത്ത് കണ്ട ചോദ്യ ചിഹ്നം, നീല വെളിച്ചം, എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ജയിംസ് വെബിന്റെ ക്യാമറകണ്ണുകളിലൂടെ ലോകം കണ്ടു. 2007ല്‍ പണിപ്പുരയില്‍ കയറിയ ദൂരദര്‍ശിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത് 2016ലാണ്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ കാരണം പിന്നേയും 4 വര്‍ഷം കാത്തിരിക്കേണ്ടി വന്നു നാസയ്ക്ക്.30 വര്‍ഷം മുമ്പ് നാസ വിക്ഷേപിച്ച ഹബ്ബിള്‍ ദൂരദര്‍ശിനിയുടെ 100 മടങ്ങു കരുത്തിലാണ് ജയിംസ് വെബ് പറന്നുയര്‍ന്നത്. വിക്ഷേപിച്ച് രണ്ട് വര്‍ഷംകൊണ്ട് തന്നെ ബഹിരാകാശത്തെ മായാകാഴ്ചകള്‍ പകര്‍ത്തിയ ജയിംസ് വെബിന്റെ അടുത്ത ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ശാസ്ത്രജ്ഞരും ലോകം മുഴുവനും..