എന്താണ് ഡിറ്റാച്ചബിൾ ഫോൺ?
സാധാരണ ഫോൾഡബിൾ ഫോണുകളെ പോലെ തന്നെ രണ്ട് ഭാഗങ്ങളായി മടക്കാവുന്നതാണ് ഈ ഫോണുകൾ. എന്നാൽ ഇവയെ മധ്യത്തിൽ നിന്ന് പൂർണമായും വേർപെടുത്താനും കഴിയും. മാഗ്നറ്റുകളും പോഗോ പിന്നുകളും ഉപയോഗിച്ചാണ് ഈ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ടാബ്‌ലറ്റ് പോലയോ ഒരു സ്മാർട്ട്ഫോൺ പോലയെ ഇത് ഉപയോഗിക്കാം.
ഷാവോമിയുടെ പേറ്റൻ്റ്
ഈ ഡിറ്റാച്ചബിൾ ഫോൺ ആശയത്തിൻ്റെ പേറ്റൻ്റിനായി ഷവോമി ചൈന നാഷണൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി അഡ്മിനിസ്ട്രേഷനിൽ (CNIPA) പേറ്റൻ്റ് ഫയൽ ചെയ്തിട്ടുണ്ടെന്നാണ് 91 മൊബൈൽ റിപ്പോർട്ട് ചെയ്യുന്നത്.
ഫോണിന്റെ പ്രധാന സവിശേഷതകൾ
ഡിറ്റാച്ചബിൾ ഡിസൈൻ: ഫോണിന്റെ രണ്ട് ഭാഗങ്ങളും വേർപെടുത്താനും വീണ്ടും ബന്ധിപ്പിക്കാനും കഴിയും.
മാഗ്നറ്റുകളും പോഗോ പിന്നുകളും: ഈ രണ്ട് ഭാഗങ്ങളെ ബന്ധിപ്പിക്കാൻ മാഗ്നറ്റുകളും പോഗോ പിന്നുകളും ഉപയോഗിക്കുന്നു.
പവർ ബട്ടണുകളും വോളിയം റോക്കറുകളും: പാനലിന്റെ വലത് വശത്ത് പവർ ബട്ടണുകളും വോളിയം റോക്കറുകളും സ്ഥാപിച്ചിട്ടുണ്ട്.
സ്പീക്കർ ഗ്രില്ലും USB-C പോർട്ടും: സ്പീക്കർ ഗ്രില്ലും USB-C പോർട്ടും ഫോണിന്റെ അടിഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഭാവിയിലെ സാധ്യതകൾ
ഈ സാങ്കേതികവിദ്യ ഇപ്പോൾ പ്രോട്ടോടൈപ്പ് ഘട്ടത്തിലാണ്, അതിനാൽ ഇത് പുറത്തിറങ്ങാൻ കുറച്ച് സമയം എടുക്കും. എന്നാൽ ഈ ആശയം വിജയിച്ചാൽ സ്മാർട്ട്‌ഫോൺ ലോകത്ത് ഒരു പുത്തൻ യുഗത്തിന് തുടക്കമാകും.