Share this Article
image
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തി ഒന്നാം എഡിഷന്‍ കൊച്ചി കടവന്ത്രയിൽ
വെബ് ടീം
posted on 21-11-2023
1 min read
Largest mega Cable Fest Of South India About To Be Held in Kochi



സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ്, കേബിള്‍, ബ്രോഡ്ബാന്‍ഡ് എക്സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റിന്റെ ഇരുപത്തി ഒന്നാം എഡിഷന്‍ നവംബര്‍ 23, 24, 25 തീയ്യതികളില്‍ കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാരും ഡിജിറ്റല്‍ കേബിള്‍ ടിവി -  ബ്രോഡ്ബാന്‍ഡ് ടെക്നോളജി കമ്പനികളും ട്രേഡര്‍മാരും എക്സിബിഷനില്‍ പങ്കെടുക്കും. സഫാരി ടിവി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മെഗാ കേബിള്‍ ഫെസ്റ്റിന്റെ  ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ഫ്ളവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍, ബിബിസി സ്റ്റുഡിയോസ് സൗത്ത് ഏഷ്യ ഹെഡ് ഓഫ് ഡിസ്ട്രിബ്യൂഷന്‍ സുനില്‍ ജോഷി, ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 


നവം. 23 ന്  3 മണിക്ക് 'വാര്‍ത്തകളിലെ വസ്തുനിഷ്ഠതയും മാധ്യമങ്ങളുടെ വിശ്വാസ്യതയും' എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ നടക്കും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സണ്ണിക്കുട്ടി എബ്രഹാം മോഡറേറ്ററാകും. 

പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ പ്രമോദ് രാമന്‍ (മിഡിയാ വണ്‍), ഷാനി പ്രഭാകരന്‍ (മനോരമ ന്യൂസ് ), അഭിലാഷ്.ജി.നായര്‍ (ഏഷ്യാനെറ്റ് ന്യൂസ് ), മാതു സജി (മാതൃഭൂമി ന്യൂസ്), ഹഷ്മി താജ് ഇബ്രാഹിം (24ന്യൂസ് ) എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.


രണ്ടാം ദിവസമായ 24ാം തീയ്യതി 3 മണിക്ക് 'ഒടിടി V/s ഡിജിറ്റല്‍ കേബിള്‍ ടിവി'  എന്ന വിഷയത്തില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. ടൈംസ് നെറ്റുവര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്തഫ മോഡറേറ്ററാകും. ശങ്കരനാരായണന്‍ ( ഏഷ്യാനെറ്റ് സാറ്റ്‌കോം), ഷഖിലന്‍ (ടിസിസിഎല്‍ ചെയര്‍മാന്‍), സുനില്‍ ഗണപതി (വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി), പ്രദീപ്. ജി (ഡിസ്‌നി സ്റ്റാര്‍), എകെ രാമകൃഷ്ണന്‍ ( കള്‍വര്‍ മാക്‌സ് എന്റര്‍ടെയിന്‍മെന്റ് പ്രൈ. ലി.), പി.പി സുരേഷ് കുമാര്‍ (എംഡി, കെസിസിഎല്‍) എന്നിവര്‍ പങ്കെടുക്കും. 


ഡിജിറ്റല്‍, കേബിള്‍ ടിവി, ബ്രോഡ്ബാന്‍ഡ് മേഖലയിലെ വിവിധ വിഷയങ്ങളില്‍ ടെക്നിക്കല്‍ സെമിനാറുകള്‍, ട്രായ് കേബിള്‍ ചാനല്‍  റെഗുലേഷനേക്കുറിച്ച് വിദഗ്ദര്‍ നയിക്കുന്ന ചര്‍ച്ച , ബിസിനസ്സ് പാര്‍ട്‌ണേര്‍സ് മീറ്റ് തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. 



ടൈംസ് നെറ്റുവര്‍ക്കാണ് മെഗാ കേബിള്‍ ഫെസ്റ്റിന്റെ മുഖ്യ സ്പോണ്‍സര്‍. സോണി പിക്ചേര്‍സ്, വാര്‍ണര്‍ ബ്രദേര്‍സ് ഡിസ്‌കവറി, ചാംകോങ് തുടങ്ങിയവരാണ് കോ സ്പോണ്‍സര്‍മാര്‍. 


പ്രമുഖ ബ്രോഡ്കാസ്റ്റര്‍മാര്‍, ലോകോത്തര ഡിജിറ്റല്‍ ടെക്നോളജി കമ്പനികള്‍, സോഫ്റ്റ് വെയര്‍ - ഹാര്‍ഡ് വെയര്‍ കമ്പനികള്‍, ചാനലുകള്‍, മീഡിയ പ്രൊഡക്ഷന്‍ - പോസ്റ്റ് പ്രൊഡക്ഷന്‍ ഉപകരണ നിര്‍മാതാക്കള്‍, ഐഒടി, ഐപിടിവി ടെക്നോളജി പ്രൊവൈഡര്‍മാര്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജി കമ്പനികള്‍ തുടങ്ങിയവര്‍ മെഗാ കേബിള്‍ ഫെസ്റ്റില്‍ പങ്കെടുക്കും. 


മാറുന്ന വിവര വിനിമയ , മാധ്യമ മേഖലയിലെ പ്രവണതകളും ഭാവി സാധ്യതകളും പുതു സാങ്കേതികതയും മെഗാ കേബിള്‍ ഫെസ്റ്റ് പരിചയപ്പെടുത്തും. 

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ  കേരള ഇന്‍ഫോമീഡിയയാണ്  മെഗാ കേബിള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

80 86 89 70 35,  9846 89 84 58, 9388 600 511


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories