മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ പദ്ധതി ഗഗന്‍യാന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. ആദ്യ ആളില്ലാ ദൗത്യം ഡിസംബറില്‍ നടത്താന്‍ ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ. ദൗത്യം വിജയകരമായാല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചാന്ദ്ര-സൗര- ചൊവ്വാ ദൗത്യങ്ങളുടെ വിജയത്തിനു ശേഷം ഇന്ത്യന്‍ ശാസ്ത്രലോകം ഉറ്റുനോക്കുന്ന പേരാണ് 'ഗഗന്‍യാന്‍'. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി. ഐഎസ്ആര്‍ഒയുടെ ബഹിരാകാശ ദൗത്യം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുകയാണ്.
ഗഗന്‍യാന് മുന്നോടിയായി മൂന്ന് ആളില്ലാ ദൗത്യങ്ങളാണ് ലക്ഷ്യമിടുന്നത്. ആളില്ലാ ദൗത്യത്തില്‍ കരുത്തുറ്റ റോക്കറ്റായ എല്‍ വി എം3 പേടകത്തെ ബഹിരാകാശത്ത് എത്തിക്കും. 2025 ഓടെ മനുഷ്യനെ ബഹിരാകാശത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. വിക്ഷേപണത്തിന് ക്രൂഎസ്‌കേപ് പരീക്ഷണവും
പേടകത്തെ സമുദ്രത്തില്‍ ഇറക്കി വീണ്ടെടുക്കല്‍ പരീക്ഷണവും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യ ഗഗന്‍യാന്‍ ദൗത്യത്തില്‍ രണ്ട് സഞ്ചാരികളാണ് പരമാവധി ഉണ്ടാകുക. കന്നിദൗത്യത്തില്‍ ഒരു സഞ്ചാരിയെ മാത്രമയക്കുന്നതും പരിഗണനയിലുണ്ട്.
ഗഗയാന്‍ ദൗത്യത്തില്‍ കേരളത്തിന് അഭിമാനമെന്നോണം ഒരു മലയാളിയുമുണ്ട്. പാലക്കാട് സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗഗന്‍യാന്‍ ദൗത്യത്തിന്റെ തലവനാണ്് പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ .ഭാവിയില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് തങ്ങനായി ബഹിരാകാശ നിലയം കൂടി ലക്ഷ്യമിട്ടുള്ളതാണ് ഗഗന്‍യാന്‍ പദ്ധതി.