ഉപഭോക്താക്കളെ നിലനിര്‍ത്താനും കൂടൂതല്‍ സമയം ചെലവഴിക്കുന്നത് വര്‍ധിപ്പിക്കാനും പുതിയ സംവിധാനം ഒരുക്കി യൂട്യൂബ്. 'പ്ലേയബിള്‍' ഫീച്ചര്‍ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. യൂട്യൂബില്‍ നിന്ന് തന്നെ ഉപഭോക്താക്കള്‍ക്ക് ഗെയിമുകള്‍ കളിക്കാന്‍ സൗകര്യം ഒരുക്കുന്ന സംവിധാനമാണിത്.
യൂട്യൂബ് പ്രീമിയം ഉപഭോക്താക്കള്‍ക്കാണ് പ്ലേയബിളിന്റെ സേവനം ലഭ്യമാവുക. ഇത് വഴി യൂട്യൂബ് വെബ്സൈറ്റിലും, യൂട്യൂബ് മൊബൈല്‍ ആപ്പിലും പ്ലെയബിള്‍ ഗെയിമുകള്‍ ആസ്വദിക്കാന്‍ കഴിയും. ഇതിനായി മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ട ആവശ്യമില്ല.
ഗെയിമിന് വേണ്ടി മറ്റ് ആപ്പുകളിലേക്ക് പോവാതെ ഉപഭോക്താക്കളെ യൂട്യൂബില്‍ തന്നെ പിടിച്ചിരുത്താനാണ് പുതിയ ഫീച്ചര്‍ ലക്ഷ്യം വെക്കുന്നത്. അതെസമയം നിലവില്‍ ഈ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണ്. ഷോഡൗണ്‍ പോലുള്ള ഗെയിമുകളും ബ്രെയിന്‍ ഔട്ട്, ഡെയ്ലി ക്രോസ് വേര്‍ഡ്, സ്‌കൂട്ടര്‍ എക്സ്ട്രീം, കാനണ്‍ ബോള്‍സ് 3ഡി തുടങ്ങിയവയും പ്ലെയബിളില്‍ ലഭ്യമാണ്.
മാര്‍ച്ച് 28 വരെ പ്ലെയബിള്‍ പരീക്ഷണ ഘട്ടത്തിലാണ്. 'പ്ലേയബിള്‍' ഫീച്ചര്‍ ഔദ്യോഗികമായി ഉപഭോക്താക്കള്‍ക്കെല്ലാവര്‍ക്കും എപ്പോള്‍ ലഭ്യമാക്കുമെന്ന് കമ്പനി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. 2024-ല്‍ ആയിരിക്കും ഇതിന്റെ സ്റ്റേബിള്‍ വേര്‍ഷന്‍ എത്തുക എന്നാണ് വിവരം.