പുത്തന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാനും റീഷെയര്‍ ചെയ്യാനും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് മെറ്റ പുതുതായി വാട്‌സ്ആപ്പിലേക്ക് കൊണ്ടുവരുന്നത്.
പുതിയ അപ്‌ഡേറ്റോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഇന്‍സ്റ്റഗ്രാമിലേത് പോലെ ടാപ് ചെയ്ത് ലൈക്ക് ചെയ്യാം. ഇതോടെ സ്റ്റാറ്റസ് സീനായ യൂസര്‍മാരുടെ പേരിനൊപ്പം ലൗ ഐക്കണ്‍ പ്രത്യക്ഷപ്പെടും. എന്നാല്‍ ലൈക്കിന് പുറമെ മറ്റ് കമന്റുകള്‍ രേഖപ്പെടുത്താനുള്ള ഓപ്ഷനില്ല.
സ്വകാര്യമായ ഈ ലൈക്കുകള്‍ സ്റ്റാറ്റസ് ഇട്ടയാള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ ഈ ഹാര്‍ട്ട് ഐക്കണിന് മറുപടി നല്‍കാന്‍ സ്റ്റാറ്റസിന്റെ ഉടമയ്ക്ക് കഴിയില്ല. ഇതിനോടകം മിക്ക ഡിവൈസുകളിലും ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇനി മുതല്‍ സ്റ്റാറ്റസില്‍ മറ്റൊരാളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാന്‍ കഴിയും.
എന്നാല്‍ മൂന്നാമതൊരാള്‍ക്ക് ഇക്കാര്യം കാണാന്‍ കഴിയില്ല. മെന്‍ഷന്‍ ചെയ്തുകഴിഞ്ഞാല്‍ ആ കോണ്‍ടാക്റ്റിന് ഈ സ്റ്റാറ്റസ് സ്വന്തം സ്റ്റാറ്റസില്‍ റീ ഷെയര്‍ ചെയ്യാനുമുള്ള സംവിധാനമുണ്ട്. ഇന്‍സ്റ്റഗ്രാമിന് സമാനമായ ഫീച്ചറാണ് വാട്സ്ആപ്പിലും ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ മറ്റ് ചില ഫീച്ചറുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ വരുന്നുണ്ട്.
വാട്‌സ്ആപ്പ് സന്ദേശങ്ങളില്‍ വരുന്ന ലിങ്കുകളും ആ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്.
വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയില്‍ പരിശോധിക്കുക. ഗൂഗിളിന്റെ സഹായത്തോടെയാണ് വാട്‌സ്ആപ്പ് ഈ വസ്തുതാ പരിശോധന നടത്തുന്നത്. ഇതിനെല്ലാം പുറമെ മറ്റനേകം ഫീച്ചറുകളും വാട്‌സ്ആപ്പിലേക്ക് വരും മാസങ്ങളില്‍ വരുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്.