Share this Article
ലഡു കിട്ടിയോ? നിന്റേലൊരു എക്സ്ട്രാ ലഡു എടുക്കാനുണ്ടോ?; എല്ലായിടത്തും ഇതേ പറയാനുള്ളു! ട്രെൻഡിങ്ങായി ഗൂഗിൾ പേ ദീപാവലി ഓഫർ
വെബ് ടീം
posted on 31-10-2024
1 min read
google pay

ഈ ദീപാവലിക്ക് സ്പെഷ്യലായി ലഡു കിട്ടിയോ? ദീപാവലി ആഘോഷങ്ങൾ തീർന്നാലും നമ്മുടെ ഗൂഗിൾ പേ തരും ലഡു തരും. പല തരം ലഡു തയാറാക്കി വച്ചിരിക്കുകയാണ് ഈ പേയ്‌മെന്റ് ആപ്പ്. 

എല്ലാ ഉത്സവ സീസണിലും നമ്മുടെ സോഷ്യൽ മീഡിയ ആപ്പുകളും സൈറ്റുകളും വ്യത്യസ്ത ഓഫറുകളുമായി എത്താറുണ്ട്. അത്തരത്തിൽ അൽപ്പം കൗതുകമുള്ള ഒരു ഗെയിമുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ പേ. ദീപാവലി സ്പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം.

ലഡു വാങ്ങിക്കൂട്ടാനുള്ള പരക്കംപാച്ചിലിലാണ് പലരും. അതിനുള്ള വഴികൾ ഇതാണ്. മർച്ചന്റ് പേയ്മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ മറ്റുള്ളവർക്ക് പണം അയച്ചു കൊടുത്താൽ ലഡു ലഭിക്കും. മറ്റുള്ളവർക് ലഡു ഗിഫ്റ്റ് ചെയ്യാനും ലഡുവിനായി റിക്വസ്റ്റ് ചെയ്യാനും പറ്റും. കളർ , ഡിസ്കോ, ട്വിങ്കിൾ , ട്രെൻഡി,ഹുഡി,ദോസ്തി എന്നാണ് ലഡ്ഡുവിന്റെ പേരുകൾ. ആറ് ലഡുവും ഒരുമിച്ച് ലഭിക്കുന്നവർക്ക് 50 രൂപമുതൽ 1001 രൂപവരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ഇതിനാൽ തന്നെ ചാറ്റ് ബോക്സുകളിൽ എല്ലാം ഇപ്പോൾ ലഡുവിന് വേണ്ടിയുള്ള ചോദ്യങ്ങളാണ്. ഒക്ടോബർ 21 മുതൽ നവംബർ 07 വരെയാണ് ഈ ലഡു ഓഫർ ഗൂഗിൾ പേയിൽ ഉണ്ടാകുകയുള്ളൂ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories