കരിയര്‍ ഗൈഡന്‍സിനായി 85 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഐ.സി.ത്രീ ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്ളെയിം യുണിവേഴ്സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി വിഭാഗത്തിലെ 2200 വിദ്യാര്‍ത്ഥികളുടെയും 56 രാജ്യങ്ങളിലായുള്ള 35656 കൗണ്‍സിലര്‍മാരുടെയും പ്രതികരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
85 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ അവരുടെ കരിയറിനുവേണ്ടി ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ ടൂളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും 62 ശതമാനത്തോളം കൗണ്‍സിലര്‍മാര്‍ അവരുടെ ജോലിയില്‍ എ.ഐ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോലിഭാരം കുറയ്ക്കാനും കരിയര്‍ ഗവേഷണത്തിനായും യൂണിവേഴ്സിറ്റി സെലക്ഷനുകള്‍ എന്നിങ്ങനെ പല കാര്യങ്ങളിലും എ.ഐയുടെ സഹായം പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.