Share this Article
പരസ്യവിഭാഗത്തിലെ 30,000ത്തോളം ജീവനക്കാരെ പുനഃക്രമീകരിക്കാന്‍ ഒരുങ്ങി ഗൂഗിള്‍
Google is preparing to restructure around 30,000 employees in the advertising department

ഐ.ടി ഭീമനായ ഗൂഗിൾ പരസ്യവിഭാഗത്തിലെ 30,000ത്തോളം ജീവനക്കാരെ പുനഃക്രമീകരിക്കാൻ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വൻ നേട്ടമുണ്ടായ സാഹചര്യത്തിലാണ് ഗൂഗിളിന്റെ നടപടി.  ഈ വർഷം മാത്രം 12,000ത്തോളം ജീവനക്കാരെയാണ് ഗൂഗിൾ പിരിചുവിട്ടത്.

പരസ്യവിഭാഗം ചെയ്തിരുന്ന ജോലികൾ ചെയ്യാൻ സാധിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളാണ് ഗൂഗിൾ വികസിപ്പിച്ചത്. പുതിയ ടൂൾ പ്രകാരം ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർദേശിക്കും. 2021ൽ തന്നെ പെർഫോമൻസ് മാക്സെന്ന ടൂൾ ഗൂഗിൾ വികസിപ്പിച്ചിരുന്നു.ഗൂഗിളിൽ പരസ്യം ചെയ്യാനായി പുതിയ എ.ഐ ടൂളായ പെർഫോമൻസ് മാക്സാണ് ഭൂരിപക്ഷം പരസ്യദാതാക്കളും ഉപയോഗിക്കുന്നത്. യുട്യൂബ്, സേർച്ച്, ജിമെയിൽ, മാപ്പ് തുടങ്ങിയവയിലെല്ലാം പരസ്യം നൽകൻ ഈ ടൂൾ ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞയാഴ്ചയാണ് ഗൂഗിൾ പരസ്യവിഭാഗം പുനഃക്രമീകരിക്കുമെന്ന് അറിയിച്ചത്. എന്നാൽ, തൊഴിൽ നഷ്ടമുണ്ടാവുമെന്ന സൂചനകളൊന്നും കമ്പനി ഇതുവരെ നൽകിയിട്ടില്ല.അതേസമയം, ആഗോള സാമ്പത്തികരംഗത്ത് അനിശ്ചിതാവസ്ഥ നിലനിന്ന 2023ൽ ടെക് കമ്പനികൾ പിരിച്ചുവിട്ടത് ലക്ഷക്കണക്കിന് ജീവനക്കാരെയാണ്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ടെക് കമ്പനികളിലെ പിരിച്ചുവിടൽ 58 ശതമാനം വർധിച്ചിട്ടുണ്ട്. 

17,000 പേരെ പിരിച്ചുവിട്ട ആമസോണാണ് പട്ടികയിൽ മുൻപന്തിയിൽ. 12,000 പേരെ പിരിച്ചുവിട്ട് ഗൂഗ്ൾ രണ്ടാം സ്ഥാനത്തുണ്ട്. മെറ്റ, മൈക്രോസോഫ്റ്റ് കമ്പനികൾ 10,000 പേരെ വീതമാണ് പിരിച്ചുവിട്ടത്.ഇന്ത്യയിൽ ബൈജൂസാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്.2026 വരെ ഇത്തരത്തിൽ കമ്പനികൾ ജീവനക്കാരെ ഒഴിവാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. കോവിഡിന്റെ പുതിയ വകഭേദം കമ്പനികളുടെ അടുത്ത വർഷത്തെ റിക്രൂട്ട്മെന്റിനേയും സ്വാധീനിച്ചേക്കാം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories