Share this Article
'ഡീപ്‌ഫേക്ക്'; സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഐ ടി മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം
'Deepfake'; IT Ministry's strict directive to social media companies

ഡീപ്ഫേക്ക്' വ്യാപിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഐ ടി മന്ത്രാലയത്തിന്‍റെ കർശന നിർദ്ദേശം. നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് ഐ ടി മന്ത്രാലയം നിർദ്ദേശം നൽകിയത്.ഐ ടി നിയമങ്ങളിലെ ലംഘനങ്ങൾ കണ്ടെത്തിയാല്‍ നിയമപ്രകാരമുള്ള അനന്തര നടപടികളുണ്ടാകുമെന്നും ഐ ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി

ഡീപ്‌ഫേക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഈ രംഗത്തെ വിദഗ്ധർ, വ്യവസായ പ്രമുഖർ, എന്നിവരടക്കമുള്ളവരുമായി ചർച്ച നടത്തിയ ശേഷമാണ് ഐ ടി മന്ത്രാലയം, നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് നിർദ്ദേശം നൽകിയത്.കഴിഞ്ഞ ഒരുവർഷമായി ഡീപ്ഫേക്ക് വീഡിയോകൾ വ്യാപകമായി വർധിക്കുന്നുണ്ട്.സാങ്കേതിക വിദ്യകൾ തെറ്റായി ഉപയോഗിച്ചാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചാണ് പല സംഭവങ്ങളും നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ബോളിവുഡിൽനിന്ന് പുറത്തുവന്ന നിരവധി ഡീപ് ഫേക്ക് വീഡിയോകളുടെ നിര തന്നെയായിരുന്നു. അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടും നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടും വീണ്ടും വീണ്ടും ഇത്തരം വീഡിയോകൾ പ്രത്യക്ഷപ്പെട്ട് കൊണ്ടിരിക്കുകയാണ്.

രശ്മിക മന്ദാന, പ്രിയങ്ക ചോപ്ര ജോനാസ്, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയ നടിമാരാണ് ഡീപ് ഫേക്ക് വീഡിയോകളുടെ ഏറ്റവും പുതിയ ഇര. രശ്‌മിക മന്ദാനയുടെ വീഡിയോ വലിയ വിവാദങ്ങൾക്കായിരുന്നു വഴിവച്ചത്. സംഭവത്തിൽ അമിതാഭ് ബച്ചൻ അടക്കമുള്ള താരങ്ങൾ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. എന്നാൽ ബാക്കിയെല്ലാ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത് അതിനു ശേഷമാണ്. സോഷ്യൽ മീഡിയകളിൽ നിന്നെടുക്കുന്ന ഇവരുടെ ചിത്രങ്ങൾ സമ്മതമില്ലാതെ ഉപയോഗിക്കുകയും മറ്റാരുടെയെങ്കിലും ശരീരത്തോടപ്പം മുഖങ്ങളും ശബ്ദങ്ങളും ഉപയോഗിച്ചുമാണ് ഇത്തരം വീഡിയോകൾ പുറത്തുവരുന്നത്.പുതിയ സാങ്കേതിക വിദ്യയിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന്  പ്രധാനമന്ത്രിയും മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നും ഇത്തരം വീഡിയോകളിൽ കുറവില്ലാത്ത സാഹചര്യത്തിലാണ് ഐ ടി മന്ത്രാലയം വീണ്ടും കർശന നിർദേശവുമായി രംഗത്തെത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories