Share this Article
ചന്ദ്രയാന്‍ 3; കാത്തിരിപ്പിൻ്റെ 5 നാൾ
Five days left for Chandrayaan 3 soft landing

ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ ഇനി അഞ്ചു നാള്‍. ഓഗസ്റ്റ് 23നാണ് ചന്ദ്രയാന്‍ 3 ലാന്‍ഡിങ് ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ ഇറങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ലാന്‍ഡര്‍ ആരംഭിച്ചു. ത്രസ്റ്റര്‍ എഞ്ചിന്‍ ഉപയോഗിച്ച് വേഗം കുറച്ച് താഴേക്കിറങ്ങാനുള്ള ആദ്യ സ്റ്റെപ്പ് ആയ ഡീ ബൂസ്റ്റിങ് ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും. 

ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് മുകളില്‍ 2 ത്രസ്റ്റര്‍ എഞ്ചിനുകളുടെ സഹായത്തോടെ അന്തരീക്ഷത്തില്‍ അല്‍പ്പനേരം നിശ്ചലമായി നില്‍ക്കും. പിന്നീട് വേഗം കുറച്ചശേഷം സെക്കന്‍ഡില്‍ 1- 2 മീറ്റര്‍ വേഗതയിലാകും താഴേക്കിറക്കുക. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories