Share this Article
പൊള്ളാച്ചിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം: ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ
വെബ് ടീം
posted on 04-05-2023
1 min read
Pollachi College Student murder:Couples arrested in Kannur

കണ്ണൂർ : പൊള്ളാച്ചിയിൽ ബി കോം വിദ്യാർത്ഥിനിയായ സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ അറസ്റ്റിൽ. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരിൽ പിടിയിലായത്. ബി കോം വിദ്യാർത്ഥിനിയായിരുന്ന സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും ഭാര്യ രേഷ്മയും ചേർന്ന് കൊലപ്പെടുത്തിയത്. സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കണ്ണൂരിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ  പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.

ബി കോം വിദ്യാർത്ഥിനിയായിരുന്ന സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും ഭാര്യ രേഷ്മയും ചേർന്ന് കൊലപ്പെടുത്തിയത്. സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കണ്ണൂരിലെ ലോഡ്ജിൽ നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. കാമുകനെ അന്വേഷിച്ച് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ  പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories