Share this Article
സിദ്ദിഖ് കൊലക്കേസില്‍ പ്രതികളുമായി ഇന്നും തെളിവെടുപ്പ്
വെബ് ടീം
posted on 31-05-2023
1 min read
Sidhiq murder case enquiry continue

സിദ്ദിഖ് കൊലക്കേസില്‍ പ്രതികളുമായി ഇന്നും തെളിവെടുപ്പ്. കൊലപാതകം നടന്ന കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഇന്‍ ഹോട്ടലിലും മൃതദേഹം ഉപേക്ഷിക്കാന്‍ ബാഗ് വാങ്ങിയ മിഠായി തെരുവിലെ കടയിലും ഇലക്ട്രിക് കട്ടര്‍ വാങ്ങിയ കല്ലായ റോഡ് റോഡിലെ കടയിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.സിദ്ദിഖ് കൊലക്കേസിലെ പ്രധാനപ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരുമായി രാവിലെ പത്തുമണിയോടെയാണ് തിരൂരില്‍നിന്നുള്ള പോലീസ് സംഘം കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലെത്തിയത്. ഷിബിലിയെ മാത്രം ആദ്യം വാഹനത്തില്‍നിന്ന് പുറത്തിറക്കി. തുടര്‍ന്ന് ഷിബിലിയുമായി കൊലപാതകം നടന്ന  മുറിയിലേക്ക് അന്വേഷണസംഘം പോയി. ഈ സമയം ഫര്‍ഹാന മറ്റൊരു പോലീസ് വാഹനത്തില്‍ ഇരിക്കുകയായിരുന്നു. ഷിബിലിയുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം ഫര്‍ഹാനയെയും ഹോട്ടല്‍മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടോ എന്ന് കണ്ടെത്താനാണ് രണ്ടുപേരെയും പ്രത്യേകമായി മുറികളിലെത്തിച്ച് പരിശോധന നടത്തിയത്.സിദ്ദിഖിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം മുറിക്കാനായി പ്രതികള്‍ ഇലക്ട്രിക് കട്ടറും ട്രോളി ബാഗുകളും വാങ്ങിയ കടകളിലും  തെളിവെടുപ്പു നടത്തി. കടയില്‍ ഉള്ളവര്‍ പ്രതികളെ തിരിച്ചറിഞ്ഞു. കഴിഞ്ഞദിവസം മൃതദേഹം ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലും ചെര്‍പ്പുളശ്ശേരിയിലെ ഫര്‍ഹാനയുടെ വീട്ടിലും തെളിവെടുപ്പ് നടത്തിയിരുന്നു. കോഴിക്കോട്ടെ തെളിവെടുപ്പ് പൂര്‍ത്തിയായതോടെ പ്രതികള്‍ക്കെതിരെ കുറ്റപത്രം എത്രയും പെട്ടന്ന് കോടതിയില്‍ സമര്‍പ്പിക്കാനാവും ഇനി അന്വേഷണസംഘം ശ്രമിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories