Share this Article
കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ്; കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന്
വെബ് ടീം
posted on 02-06-2023
1 min read
Kannur Train Fire;  Custody Arrest Today

കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഉത്തരേന്ത്യന്‍ സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച വിരലടയാളങ്ങളില്‍ നാലെണ്ണം ഇയാളുടേതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മേധാവി അനുമതി നല്‍കിയത്. ഇയാള്‍ ട്രാക്കിന് സമീപം ഉണ്ടായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴിയുണ്ട്. വ്യാഴാഴ്ചയാണ് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ ബോഗി കത്തിനശിച്ചത്.


പുലര്‍ച്ചെ ഒന്നരയോടെയാണ് തീപിടിത്തമുണ്ടായത്. മൂന്നാം പ്ലാറ്റ്‌ഫോമിന് സമീപം എട്ടാമത്തെ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബോഗിയാണ് കത്തിയത്. തീപിടിത്തമുണ്ടാകുമ്പോള്‍ ട്രെയിനില്‍ ആരുമുണ്ടായിരുന്നില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories