Share this Article
13കാരിയെ പീഡിപ്പിച്ച കേസില്‍ ഡിജിറ്റല്‍ സര്‍വേ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Defendant

ഇടുക്കിയിൽ 13കാരിയെ പീഡിപ്പിച്ച കേസില്‍ ഡിജിറ്റല്‍ സര്‍വേ ഉദ്യോഗസ്ഥന്‍ വണ്ടിപ്പെരിയാറില്‍ അറസ്റ്റില്‍. തിരുവനന്തപുരം പുളിക്കോട് സ്വദേശി അനൂപിനെയാണ് വണ്ടിപ്പെരിയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിനാസ്പദമായ സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ഡിജിറ്റല്‍ സര്‍വ്വേ ഉദ്യോഗസ്ഥനായ  അനൂപ്,വണ്ടിപ്പെരിയാര്‍ സ്വദേശിയായ ഒരു സ്ത്രീയുമായി അടുപ്പത്തിലാകുകയും ഇവരെ വിവാഹം കഴിക്കാം എന്ന വാക്ക് നല്‍കുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ വേര്‍പിരിയുന്ന സാഹചര്യം ഉണ്ടായി.  ഇവര്‍ രണ്ടുപേരും മുന്‍പ് വിവാഹം കഴിച്ച്, വേര്‍പിരിഞ്ഞു കഴിയുന്നവരാണ്. ഈ സ്ത്രീയുടെ 13 വയസ്സുള്ള മകളുമായി ഇയാള്‍ അടുപ്പം സ്ഥാപിക്കുകയും ഇയാള്‍ താമസിക്കുന്ന വണ്ടിപ്പെരിയാറിലെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.

സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന വനിതാ സെല്ല്  കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും  വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലേക്ക് അയക്കുകയുമായിരുന്നു. തുടര്‍ന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ തൊടുപുഴ ജില്ലാ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി സുവര്‍ണ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories