തിരുവനന്തപുരം: ഭാര്യാമാതാവിനെ മരുമകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി.നെയ്യാറ്റിൻകരയിലാണ് സംഭവം. കടകുളം സ്വദേശി തങ്കം (65) ആണ് മരുമകൻ റോബർട്ടിൻ്റെ അടിയേറ്റ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് സംഭവം. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കൊ
വെളുപ്പിനായിരുന്നു മരണം.
റോബർട്ട് ഭാര്യ പ്രീതയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് തങ്കത്തിനെ ഇരുമ്പ് ദണ്ഡ് എടുത്ത് തലക്കടിച്ചത്.