Share this Article
സംശയ രോഗം, ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്
വെബ് ടീം
posted on 21-07-2023
1 min read
wife killed by husband

മലപ്പുറം: പൊന്നാനിയില്‍ സംശയ രോഗത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. ജെഎം റോഡ് വാലിപ്പറമ്പില്‍ താമസിക്കുന്ന ആലിങ്ങല്‍ സുലൈഖ ( 36 ) യെയാണ് ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് കോയ ഒളിവിലാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഒരു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബ വഴക്കാണ് അരും കൊലയിലെത്തിച്ചത്.

കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഭർത്താവ് കോയക്ക് വേണ്ടി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുളി കഴിഞ്ഞ് കുളിമുറിയില്‍ നിന്ന് ഇറങ്ങിവരുന്ന സുലൈഖയെ ഭര്‍ത്താവ് പടിഞ്ഞാറെക്ക സ്വദേശി കോയ നെഞ്ചില്‍ കുത്തുകയും തേങ്ങപൊളിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു.സംഭവം കണ്ട കുട്ടികള്‍ നിലവിളിച്ചതോടെയാണ് നാട്ടുകാര്‍ ഓടിയെത്തി

ഉടന്‍ തന്നെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃത്യം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവ് കോയക്ക് വേണ്ടി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംശയരോഗമാണ് കൊലയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞു


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories