Share this Article
മയക്കുമരുന്ന് വേട്ട; കൊച്ചിയില്‍ ആഫ്രിക്കന്‍ യുവതി പിടിയിൽ
വെബ് ടീം
posted on 29-05-2023
1 min read
African woman arrested in Kochi

കൊച്ചിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. ഷാര്‍ജയില്‍നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ വിദേശ വനിതയില്‍ നിന്നും ഒരു കിലോ ഹെറോയിന്‍ പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെ 3.10-ന് ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ ആഫ്രിക്കന്‍ യുവതിയാണ് പിടിയിലായത്. ഇവര്‍ കെനിയയില്‍ നിന്നും ഷാര്‍ജ വഴി കൊച്ചിയിലെത്തിയതാണെന്നാണ് വിവരം. 

മയക്കുമരുന്നുമായി ഒരു വിദേശ വനിത പിടിയിലായത് ഏറെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. വിഷയവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ ഡി.ആര്‍.ഐ പുറത്ത് വിട്ടിട്ടില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories