Share this Article
ബാറിൽ മോഷണം നടത്തിയ വിരുതന്മാർ പിടിയിൽ
വെബ് ടീം
posted on 20-06-2023
1 min read
Latest Pallur News;  Two people were arrested in the incident of stealing liquor and computer from the bar

ബാറിൽ നിന്ന് മദ്യവും കമ്പ്യൂട്ടറും മോഷ്ടിക്കപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളൂരിലെ ജോളി ബാറിൽ ആണ് മോഷണം നടന്നത്. സംഭവത്തിൽ കോഴിക്കോട് ജില്ലയിലെ വളയം സ്വദേശികളായ എ.പി. അബ്ദുൾ ഷെറീഫ് (45),  പി.വി.അമീർ എന്ന മൊട്ട അമീർ (32) എന്നിവരാണ് അറസ്റ്റിലായത്. മാഹി പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞത്.

ജൂൺ 9ന് രാത്രിയിൽ ആണ് സംഭവം നടന്നത്. 21000 രൂപയുടെ മുന്തിയ ഇനം മദ്യ കെയ്സുകളും, കമ്പ്യൂട്ടറിൻ്റെ സി പി യു മാണ് മോഷ്ടിച്ചത്. സിഫ്റ്റ് കാറിൽ മൂന്നംഗ സംഘം എത്തി മോഷണം നടത്തിയായതായുള്ള സൂചന സി സി ടി വി ദൃശ്യങ്ങൾ വഴി പൊലീസിന് ലഭിച്ചു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories