Share this Article
ശരീരമാസകലം മുറിവ്, കഴുത്തറത്തു,കണ്ണുകൾ തകർത്തു; നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കുളത്തിൽ
വെബ് ടീം
posted on 12-06-2023
1 min read
MISSING GIRL FOUND DEAD IN VIKARABAD

ഹൈദരാബാദ്: വീട്ടില്‍നിന്ന് കാണാതായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.തെലങ്കാനയില്‍ വികാരാബാദ് ജില്ലയിലെ കാലാപുര്‍ സ്വദേശി ജുട്ടു സിരിഷ(19)യുടെ മൃതദേഹമാണ് വീടിന് സമീപത്തെ കുളത്തില്‍നിന്ന് കണ്ടെത്തിയത്. ശരീരമാസകലം മുറിവേറ്റനിലയിലും കണ്ണുകള്‍ തകര്‍ന്നനിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് സിരിഷയുടെ സഹോദരീഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.നഴ്‌സിങ് വിദ്യാര്‍ഥിനിയായ സിരിഷയെ ശനിയാഴ്ച രാത്രിയാണ് വീട്ടില്‍നിന്ന് കാണാതായത്. അര്‍ധരാത്രി ഒരുമണിയോടെയാണ് പെണ്‍കുട്ടിയെ കാണാതായെന്ന് വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ കഴുത്തറത്തനിലയിലാണ് മൃതദേഹം കണ്ടെടുത്തതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കൈകാലുകളിലടക്കം ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചിട്ടുണ്ട്. സ്‌ക്രൂഡ്രൈവര്‍ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കണ്ണുകള്‍ തകര്‍ത്തിട്ടുള്ളതെന്നും പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരീഭര്‍ത്താവ് അനിലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ശനിയാഴ്ച രാത്രി അനില്‍ സിരിഷയെ മര്‍ദിച്ചതായും വഴക്കുപറഞ്ഞതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വീട്ടിലെ ജോലികള്‍ ചെയ്യാത്തതിനാലാണ് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു.





നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories