Share this Article
ലോഡ്ജിൽ പെൺകുട്ടികളുടെ മരണം:ഐസ്ക്രീമിൽ വിഷം കലർത്തിയും ഫാനിൽ കെട്ടിത്തൂക്കിയും കൊല; പിതാവ് അറസ്റ്റിൽ
വെബ് ടീം
posted on 30-06-2023
1 min read
father arrested on Girls death in Lodge

തൃശ്ശൂർ:ഗുരുവായൂർ പടിഞ്ഞാറേ നടയിലെ സ്വകാര്യ ലോഡ്ജിൽ 2 പെൺമക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അച്ഛൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ കാട്ടിക്കൊല്ലി മുഴങ്ങിൽ ചന്ദ്രശേഖരനെയാണ്  (58) പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഇയാളെ  തെളിവെടുപ്പിനായി ഗുരുവായൂരിൽ എത്തിച്ചു. കഴിഞ്ഞ 13ന് ആയിരുന്നു സംഭവം.

ചന്ദ്രശേഖരനും മക്കളായ ശിവനന്ദന (12), ദേവനന്ദന (9) എന്നിവരും 12ന് രാത്രി  മുറിയെടുത്തു.  13ന് ഉച്ച കഴിഞ്ഞ് കുട്ടികളെ രണ്ടുപേരെയും മരിച്ച നിലയിലും ചന്ദ്രശേഖരനെ കൈ ‍ഞരമ്പ് മുറിച്ച് അവശനിലയിലും കണ്ടെത്തി. ചികിത്സയിലായിരുന്ന ചന്ദ്രശേഖരനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതോടെ സിഐ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പെൺകുട്ടികളിൽ ഒരാളെ ഐസ്ക്രീമിൽ വിഷം കലർത്തി കൊടുത്തും മറ്റൊരു കുട്ടിയെ സീലിങ് ഫാനിൽ കെട്ടിത്തൂക്കിയും കൊലപ്പെടുത്തിയെന്നാണ് കേസ്.  ഇവർ താമസിച്ചിരുന്ന ലോഡ്ജ്, കൈമുറിക്കാനുള്ള ബ്ലേഡ്, കെട്ടിത്തൂക്കിയ മുണ്ട് എന്നിവ വാങ്ങിയ പടി‍ഞ്ഞാറെനടയിലെ കടകൾ, ഐസ്ക്രീം വാങ്ങിയ അക്കിക്കാവിലെ കട എന്നിവിടങ്ങളിൽ തെളിവെടുത്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories