Share this Article
ബംഗളുരുവിൽ മലയാളി യുവാവിനെ യുവതി കുത്തിക്കൊന്നത് വാക്കുത്തർക്കത്തെ തുടർന്ന്; യുവതിയ്‌ക്കെതിരെ വേറെയും കേസുകൾ
വെബ് ടീം
posted on 07-09-2023
1 min read
malayali youth killed by live in partner in bengaluru

ബംഗളുരു: ഹുളിമാവില്‍ മലയാളി യുവാവിനെ ഒപ്പം താമസിച്ചു വന്ന യുവതി കുത്തിക്കൊന്നത് വാക്കുത്തർക്കത്തെ തുടർന്ന്. ബെലഗാവി സ്വദേശി രേണുകയാണ് (രേഖ-34) അറസ്റ്റിലായത്. കൊല്ലപ്പെട്ട പാനൂര്‍ അണിയാരം സ്വദേശി ജാവേദിനൊപ്പം ഏതാനും ദിവസങ്ങളായി രേണുകയും ഹുളിമാവിലെ ഫ്‌ളാറ്റില്‍ താമസിച്ചുവരുകയായിരുന്നു.രേണുകയ്ക്ക് ആറു വയസുള്ള ഒരു മകളുണ്ട്.

ഇരുവരും തമ്മിൽ ചൊവ്വാഴ്ച വൈകിട്ട് മുതൽ രൂക്ഷമായ വാക്കുതർക്കമുണ്ടായിരുന്നതായി അയാൽവാസികൾ പറഞ്ഞു. അതിനിടെയാണ് രേണുക കത്തിയെടുത്ത് ജാവേദിന്‍റെ നെഞ്ചിൽ കുട്ടിയത്. ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്‍റിലെ അയൽവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ ജാവേദിനെ കണ്ടെത്തുകയായിരുന്നു. രേണുക ജാവേദിന് സമീപം ഇരിക്കുകയായിരുന്നു. ഉടൻതന്നെ ജാവേദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു.

നഗരത്തില്‍ മൊബൈല്‍ഫോണ്‍ ടെക്നീഷ്യനായി ജോലിചെയ്തുവരുകയായിരുന്നു ജാവേദ്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി യുവതിയുടെപേരില്‍ നേരത്തേയും കേസുകളുണ്ട്. ഹോട്ടലുകളില്‍ താമസിച്ചശേഷം പണം നല്‍കാതെ പോകുന്നത് ചോദ്യംചെയ്യുന്ന ജീവനക്കാരെ ആക്രമിച്ചതിനാണ് ഭൂരിഭാഗം കേസുകളും. മൈകോ ലേഔട്ട്, കോറമംഗല തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ രേണുകയുടെപേരില്‍ കേസുണ്ട്. യുവതിയുടെ മയക്കുമരുന്ന് ഇടപാടുകളും പോലീസ് പരിശോധിക്കുന്നു. ഹുളിമാവ് പോലീസാണ് കേസന്വേഷിക്കുന്നത്. ജാവേദിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories