എറണാകുളം കോതമംഗലം നെല്ലിക്കുഴിയില്‍ ആറു വയസുകാരിയെ കൊന്ന കേസില്‍ രണ്ടാനമ്മയായ നിഷയെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ടാനമ്മ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ്. കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഉണ്ടായ കാരണവും നിഷ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴിയായി നല്‍കി.