മുംബൈ: യുവാവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ശനിയാഴ്ച മുംബൈ മലാഡിന് സമീപത്തെ ഡിന്‍ദോഷിക്ക് സമീപത്ത് വച്ചാണ് നടുക്കുന്ന സംഭവം. ഒരു ഓട്ടോറിക്ഷയെ മറികടന്നതിനെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെയാണ് ഓട്ടോയിലെത്തിയ സംഘം യുവാവിനെ മര്‍ദ്ദിച്ച് കൊന്നത്. ആകാശ് മൈന്‍ എന്ന 27-കാരനാണ് കൊല്ലപ്പെട്ടത്.
യുവാവും മാതാപിതാക്കളും സഞ്ചരിച്ചിരുന്ന കാര്‍ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഒരു ഓട്ടോയെ മറികടന്നത്. ഇവരുടെ കാര്‍ പിന്തുടര്‍ന്നെത്തിയ ഓട്ടോ ഡ്രൈവറും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സംഘവുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. മകനെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
മകനെ പൊതിഞ്ഞ് പിടിക്കുന്ന അമ്മയേയും ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുന്നതിന്റെയും വീഡിയോയാണ് പ്രചരിക്കുന്നത്. കൈ കൂപ്പുന്ന പിതാവിനേയും വകവെയ്ക്കാതെ യുവാവിനെ ചവിട്ടാനും ആക്രമിക്കാനും പിതാവിനെ ആക്രമിക്കാനും അക്രമികള്‍ ശ്രമിക്കുന്നതും ഇതില്‍ ദൃശ്യമാണ്. അടിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആകാശിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ആറുപേരെയും തിങ്കളാഴ്ച മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും മറ്റ് കുറ്റങ്ങള്‍ക്കും ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അക്രമികളുടെ കൈയിൽ നിന്നും മകനെ പൊതിഞ്ഞു പിടിക്കുന്ന 'അമ്മ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം