Share this Article
Union Budget
ഡോ.വന്ദന കൊലപാതകം; പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനോരോഗവിദഗ്ധന്റെ റിപ്പോര്‍ട്ട്
വെബ് ടീം
posted on 14-05-2023
1 min read
Dr. Vandhana Muder Case; accused Sandheep not mentally challenged, Report Says

ഡോ.വന്ദന കൊലപാതകക്കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനോരോഗവിദഗ്ധന്റെ റിപ്പോര്‍ട്ട്. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലിലെത്തി പരിശോധിച്ചു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. സന്ദീപ് ചോദ്യങ്ങള്‍ക്ക് കൃത്യമായി പ്രതികരിക്കുകയും മറുപടി പറയുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിയമോപദേശം തേടിയ ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories