Share this Article
കോഴിക്കോട് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍
വെബ് ടീം
posted on 02-05-2023
1 min read
murder convict found hanged

കോഴിക്കോട് വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. ഭൂമിവാതുക്കല്‍ സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെ(47) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭൂമിവാതുക്കല്‍ എംഎല്‍പി സ്കൂള്‍ പറമ്പിലെ മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

2018 ല്‍ ഭൂമിവാതുക്കല്‍ സ്വദേശി താഴെ കണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങി ഭൂമിവാതുക്കല്‍ ടൗണില്‍ തട്ട് കട നടത്തുകയായിരുന്നു. വളയം പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിക്കും

വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. ഭൂമിവാതുക്കല്‍ സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെ(47) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories