കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡന ശ്രമം. കാഞ്ഞങ്ങാടുനിന്നും പത്തനംതിട്ടയിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം നടന്നത്. ബസ് മലപ്പുറം വളാഞ്ചേരിക്ക് അടുത്ത് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമമുണ്ടായത്. യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ സ്വദേശി നിസാമുദ്ദീനെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ണൂരില്‍ നിന്നാണ് നിസാമുദ്ദീനും പരാതിക്കാരിയായ യുവതിയും ബസില്‍ കയറിയത്.