കാസർഗോഡ്, കാഞ്ഞങ്ങാട്ടെ നഴ്‌സിംഗ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഹോസ്റ്റൽ വാർഡനെ മാറ്റിയതായി മൻസൂർ ആശുപത്രി എം.ഡി ഷംസുദ്ദീൻ.
പൊലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കും. വിദ്യാർത്ഥികൾക്ക് പരാതികൾ ഉണ്ടെങ്കിൽ അനുഭാവപൂർവം പരിഗണിക്കുമെന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് വ്യക്തമാക്കി. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.