Share this Article
മഅദനിയുടെ വീട്ടിൽ മോഷണം; ഹോം നഴ്‌സ് പിടിയിൽ
Theft at Madani's Residence: Home Nurse Taken into Custody

പിഡിപി നേതാവ് അബ്ദുന്നാസർ മഅദനിയുടെ വീട്ടിൽ മോഷണം. കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഷണം നടന്നത്. നാലര പവൻ സ്വർണവും 7500 രൂപയും മോഷണം പോയി.സംഭവവുമായി ബന്ധപ്പെട്ട് ഹോം നഴ്‌സായ റംഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.


മഅദനി ഏറെക്കാലമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും മോഷണം പോയതായി അടുത്തിടെയാണ് വീട്ടുകാർ മനസ്സിലാക്കിയത്. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പിടിയിലായ റംഷാദ് മുപ്പതിലധികം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഏജൻസി വഴിയാണ് റംഷാദ് മഅദനിയുടെ വീട്ടിൽ ജോലിക്കെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories