മലപ്പുറം സ്വദേശിനിയായ ഫസീലയെ കോഴിക്കോട് എരഞ്ഞിപ്പലത്തെ ലോഡ്ജിൽ വച്ച് കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതി അബ്ദുൽ സനൂഫിനായുള്ള കസ്റ്റഡി അപേക്ഷ പൊലീസ് ഇന്ന് നൽകും. കൊലപാതകത്തിൽ കൂടുതൽ പേരുടെ സഹായം സനൂഫിന് ലഭിച്ചിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.