കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊല കേസിൽ ഇന്ന് വിധി പറയും. കൊച്ചി സിബിഐ കോടതിയാണ് കേസിൽ വിധി പറയുക.
2019 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
മുൻ എം എൽ എ കെ വി കുഞ്ഞിരാമൻ, സിപിഎം നേതാക്കൾ അടക്കം 24 പ്രതികളാണ് കേസിൽ ഉള്ളത്.