Share this Article
image
ടിടിഇയ്ക്ക് നേരെ ആക്രമണം; കൊല്ലം സ്വദേശി കസ്റ്റഡിയിൽ
attack against tte in westcoast express

വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ ടിടിഇയ്ക്ക്  നേരെ ആക്രമണം. പരുക്കേറ്റ ടിടിഇ ഋഷി ശശീന്ദ്രനാഥ് ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ കൊല്ലം സ്വദേശി ബിജുകുമാറിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ 3.15 ഓടെയാണ് അക്രമം ഉണ്ടായത്. ട്രെയിൻ വടകരയിൽ എത്തുമ്പോഴായിരുന്നു സംഭവം.

തുടർച്ചയായി രണ്ടാം ദിവസമാണ് ടിക്കറ്റ് എക്സാമിനർമാർക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഇന്നലെ എഗ്മോർ എക്സ്പ്രസിലെ വനിത ടി.ടി.ഇയെയും യാത്രക്കാരൻ മർദിച്ചിരുന്നു. 


ALSO WATCH

വനിത ടിടിഇയ്ക്ക് നേരെ ട്രെയിനിൽ യാത്രക്കാരന്റെ ആക്രമണം

ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം. വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് നേരെ വയോധികനായ യാത്രക്കാരന്റെ ആക്രമണം ഉണ്ടായത്. ജനറല്‍ ടിക്കറ്റ് എടുത്ത ഇയാള്‍ റിസര്‍വേഷന്‍ കോച്ചിലായിരുന്നു യാത്ര ചെയതത്. റിസര്‍വ് ചെയ്ത യാത്രക്കാര്‍ എത്തിയപ്പോള്‍ ടിടിഇ വയോധികനോട് സീറ്റില്‍ നിന്ന് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ വന്നപ്പോള്‍ ടിടിഇ വീണ്ടും മാറിയിരിക്കാന്‍ പറഞ്ഞു. അപ്പോഴാണ് വയോധികന്‍ ടിക്കറ്റ് പരിശോധകയുടെ മുഖത്തടിച്ചത്. ഇതുകണ്ടുനിന്ന കോച്ചിലെ മറ്റൊരു യാത്രക്കാരന്‍ അയാളെ തടയുകയായിരുന്നു. അതിനിടെ വണ്ടി കൊയിലാണ്ടി സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കോച്ചില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീണ്ടും വയോധികന്‍ ടിടിഇയുടെ മുഖത്തടിക്കുകയും ചെയ്തു.മര്‍ദനത്തില്‍ ടി.ടി.ഇ.യുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. അടിയേറ്റതിന്റെ പാടുകളും മുഖത്ത് കാണാം. അടിയേറ്റ് തന്റെ കണ്ണട തെറിച്ചുപോയെന്നായിരുന്നു ടി.ടി.ഇ.യുടെ പ്രതികരണം. 

കൊയിലാണ്ടി സ്‌റ്റേഷനില്‍ നിന്ന് ജനറല്‍ കംപാര്‍ട്ടുമെന്റില്‍ മാറിക്കയറിയ വയോധികനെ യാത്രക്കാര്‍ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article