വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിന്‍റെ അന്വേഷണത്തിനൊടുവില്‍ നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായ യുവാവ് മഹാരാഷ്ട്രയില്‍ നിന്നും തൃശ്ശൂര്‍ മണ്ണുത്തി പോലീസിന്‍റെ പിടിയിലായി. കാഞ്ഞങ്ങാട് ഹോസ്ദുർഗ് കമ്മാടം കുളത്തിങ്കൽ വീട്ടിൽ ഷാനു എന്ന 35 കാരനായ ഷമീം നെയാണ് സാഹസികമായി പോലീസ് പിടികൂടിയത്.
ഹോൾസെയിൽ പച്ചക്കറി വിതരണ കേന്ദ്രത്തിൽ നിന്നും ചെറുകിട വ്യാപാരി എന്ന നിലയിൽ പച്ചക്കറികൾ ഫോണിലൂടെ ഓർഡർ ചെയ്യും. ഓര്‍ഡര്‍ ചെയ്യുന്ന പച്ചക്കറി ചെറുകിട വിൽപ്പന കേന്ദ്രങ്ങളിൽ എത്തിക്കാൻ ആവശ്യപ്പെടും. തുടര്‍ന്ന് ചെറുകിട വ്യാപാരികളിൽ നിന്നും ഡിജിറ്റൽ പേമെന്റ് വഴി പണം തട്ടിയെടുക്കന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ മണ്ണുത്തിയിലെ വിൽപ്പന കേന്ദ്രത്തിൽ നിന്നും കിഴക്കുമ്പാട്ടുകരയിലെ കടകളിലേക്ക് എത്തിച്ച പച്ചക്കറിയുടെ വിലയായി 68,718 രൂപ തട്ടിയെടുത്തെന്ന പരാതിയിന്മേലുള്ള അന്വേഷണത്തിനൊടുവിലാണ് മഹാരാഷ്ട്രയില്‍ നിന്നും ഇയാള്‍ പിടിയിലാകുന്നത്. സമാനമായ നിരവധി തട്ടിപ്പുകേസുകൾ ഇയാൾക്കെതിരെയുണ്ട്. സൈബർ സെല്ലിൽ നിന്ന് ലഭിച്ച സുചനയെ തുടന്ന് മുംബൈയിലെത്തിയ മണ്ണുത്തി പൊലീസ് സംഘം പ്രതി നടത്തിവന്നിരുന്ന ഡാൻസ് ബാറിൻെറ പരിസരത്തുനിന്നും സാഹസീകമായി പിടികൂടുകയായിരുന്നു. റെയിൽവെയിൽ ജോലി വാഗദാനം ചെയ്ത് മുന്നൂറോളം പേരിൽ നിന്നും കോടികൾ തട്ടിയെടുത്തതിന് സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്.
നെടുമ്പാശ്ശേരി വഴി സ്വർണം കടത്തിയ കേസിലും വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിന് തൃശൂർ ടൗൺ വെസ്റ്റ്, ആലപ്പുഴ സൌത്ത്, എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. വിവിധ കേസുകളിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറൻറും നിലവിലുണ്ട്. പ്രതിയെ പിടികൂടിയതറിഞ്ഞ് തട്ടിപ്പിന് ഇരകളായ നിരവധി പേർ പരാതികളുമായി മണ്ണുത്തി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടുന്നത്