കാസര്‍ഗോഡ് ,മൊഗ്രാല്‍ സ്വദേശി അബ്ദുള്‍ സലാമിനെ കഴുത്തറുത്ത് അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഇന്ന് ശിക്ഷ വിധിക്കും. ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജാണ് വിധി പ്രസ്താവിക്കുക.
സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
അടിമുടി വിമർശനങ്ങളുയർന്ന സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. സമ്മേളനത്തിൽ ജില്ലാ - സംസ്ഥാന നേതൃത്വത്തിനും മേയർ ആര്യ രാജേന്ദ്രനും മുഖ്യമന്ത്രിക്കുമെതിരെ വലിയ വിമർശനമുയർന്നിരുന്നു.
പൊതുചർച്ച പൂർത്തിയായ സമ്മേളനത്തെ അഭിസംബോധന ചെയ്ത്, ഇന്ന് സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും സംസാരിക്കും. വിമർശനങ്ങൾക്ക് മുഖ്യമന്ത്രി നൽകുന്ന മറുപടി ശ്രദ്ധേയമാകും