ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ പിടിയില്‍. ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ഥി ഇരുപതുകാരനായ അര്‍ജുന്‍ തന്‍വാറാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാവിലെയാണ് മാതാപിതാക്കളെയും സഹോദരിയെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ വീട്ടിനുളളില്‍ കണ്ടെത്തിയത്.
വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നതിന്റെയോ മോഷണം നടന്നതിന്റെയോ തെളിവ് പൊലീസിന് ലഭിച്ചില്ല. ഇതോടെയാണ് പൊലിസ് അര്‍ജുനെ സംശയിച്ചത്.തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.