Share this Article
മഴ, പണിക്ക് പോകാതെ മടിച്ചിരുന്ന ഭർത്താവിൻ്റെ മേലേക്ക് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു
വെബ് ടീം
posted on 07-08-2024
1 min read
The wife poured boiling oil on her husband who was reluctant to go to work because it was raining

പണിക്ക് പോകാത്തത് ചോദ്യം ചെയ്തതിനേത്തുടർന്നുള്ള തർക്കത്തിനൊടുവിൽ ഭാര്യ ഭർത്താവിൻ്റെ മേലേക്ക് തിളച്ച എണ്ണ ഒഴിച്ചു. പൊള്ളലേറ്റ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജറാത്തിലെ ഖേഡ ജില്ലയിലെ നദിയാദ് താലൂക്കിലെ നവഗാമിൽ ആണ് സംഭവം നടന്നത്.  നവഗാമിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന വിനോദ് ചൗഹാൻ്റെ മേലേക്കാണ് ഭാര്യ രേഖ ബെൻ ബക്കറ്റിൽ കൊണ്ടു വന്ന തിളച്ച എണ്ണ ഒഴിച്ചത്.  20 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.

ഗുജറാത്തിലെ തന്നെ  ആനന്ദ് താലൂക്കിലെ ബോറിയാവി സ്വദേശിയായിരുന്ന വിനോദ് വിവാഹ ശേഷം ഭാര്യ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. ഭാര്യയുടെ ഗ്രാമത്തിൽ തന്നെ ഇഷ്ടികപണികളും മറ്റും ചെയ്തായിരുന്നു ഇയാൾ കുടുംബം പുലർത്തിയിരുന്നത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ മഴ ആയതിനാൽ വിനോദ് പുറത്തൊന്നും പോകാതെ വീട്ടിൽ തന്നെ ഇരിപ്പായി. എന്നാൽ ഭർത്താവ് പണിക്ക് പോകാതെ വീട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഭാര്യ രേഖ ദേഷ്യപ്പെട്ടു. മഴ മാറിയാൽ പണിക്ക് പോകാമെന്ന് വിനോദ് പറഞ്ഞെങ്കിലും ഭാര്യ അത് ചെവിക്കൊണ്ടില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയിൽ പ്രകോപിതയായ ഭാര്യ അടുക്കളയിൽ പോയി തിളച്ച എണ്ണ എടുത്തുകൊണ്ട് വന്ന് വിനോദിൻ്റേ മേലേക്ക് ഒഴിക്കുകയായിരുന്നു. 

എണ്ണ ഒഴിച്ചതിനേത്തുടർന്ന് വിനോദിൻ്റെ മുഖത്തും നെഞ്ചിലും പൊള്ളലേറ്റു. ഇയാളുടെ നിലവിവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.  വിനോദ് ചൗഹാൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാര്യയ്‌ക്കെതിരെ പോലീസ് കേസെടുത്ത് തുടർ നിയമനടപടികൾ സ്വീകരിച്ചു. ആഗസ്റ്റ് നാലിനാണ് കേസിന് കാരണമായ സംഭവങ്ങൾ നടന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories