ബംഗ്‌ളുരുവില്‍ വ്‌ളോഗറായ മായ ഗൊഗോയ് എന്ന യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന മലയാളിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേരളപൊലീസിന്റെ സഹായം തേടി.
മായയുടെ കാമുകനായ ആരവിന്റെ കണ്ണൂര്‍ തോട്ടടയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. അസം സ്വദേശിയായ മായ ആണ് അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ടത്. കഴുത്തില്‍ നൈലോണ്‍ കയര്‍ മുറുക്കിയാണ് മായ യെ കൊലപ്പെടുത്തിയത്.ആരവ് ഓണ്‍ലൈന്‍ വഴി കയര്‍ ഓര്‍ഡര്‍ ചെയ്തതായി പൊലീസ് കണ്ടെത്തി.