Share this Article
Union Budget
നെയ്യാറ്റിന്‍കര ശാഖാ കൊലപാതകം; ശിക്ഷാവിധി ഇന്ന്
 neyyattinkara husband wife murder case

തിരുവനന്തപുരം നെയ്യാറ്റിന്‍കര ത്രേസ്യാപുരം ശാഖാ കൊലപാതകത്തില്‍ ശിക്ഷാവിധി ഇന്ന്. ശാഖാകുമാരിയെ ഷോക്കടിപ്പിച്ച് കൊന്ന കേസില്‍ ഭര്‍ത്താവ് അരുണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ഇന്ന് ശിക്ഷ വിധിക്കും. 


2020 ഡിസംബര്‍ 26 നാണ് ക്രൂരകൊലപാതകം നടന്നത്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയാണ് കൊല്ലപ്പെട്ടത്. വിവാഹം വേണ്ടെന്നു വച്ചു കഴിഞ്ഞു വന്നിരുന്ന 52 വയസ്സുകാരിയായ ശാഖാകുമാരി  28കാരനായ പ്രതി   അരുണുമായി പില്‍ക്കാലത്തു പ്രണയത്തില്‍ ആയി. ഇലക്ട്രീഷ്യന്‍ ആയിരുന്നു പ്രതിയായ അരുണ്‍. വല്ലിയ സ്വത്തിനു ഉടമയായിരുന്നു ശാഖകുമാരി.തന്റെ സ്വത്തുകള്‍ക്ക് അവകാശിയായി ഒരു കുഞ്ഞു ജനിക്കണം എന്ന ആഗ്രഹമാണ് പ്രണയത്തിലേക്കു പിന്നീട് അരുണുമായുള്ള വിവാഹത്തിലും എത്തിച്ചത്.


2020 ഡിസംബര്‍ പത്തിനായിരുന്നു വിവാഹം. ക്രിസ്ത്യന്‍ മാതാചാരപ്രകാരം നടന്ന വിവാഹത്തില്‍ വരന്റെ ഭാഗത്തു നിന്നും ഒരു സുഹൃത്ത് മാത്രമേ പങ്കെടുത്തുള്ളൂ. വിവാഹം രഹസ്യമായിരിക്കണമെന്നും വിവാഹ ഫോട്ടോ പ്രചരിപ്പിക്കരുതെന്നും അരുണിന് നിര്‍ബന്ധമുണ്ടായിരുന്നു.  വിവാഹ ശേഷം പ്രതി അരുണ്‍ ഭാര്യ വീട്ടില്‍ തന്നെ കഴിഞ്ഞു വന്നു. ശാഖാകുമാരിയുടെ പണത്തില്‍ ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു പ്രതി. കുട്ടികള്‍ വേണമെന്ന ആവശ്യം ശക്തമായതോടെയാണ് കൊലപാതകം നടത്തി സ്വത്ത് കൈക്കലാക്കാന്‍ തീരുമാനിച്ചത്. ഓവന്‍ റിപ്പയര്‍ ചെയ്യുന്നതായി ഭാവിച്ചു ശാഖാകുമാരിയുടെ കൈയില്‍ ഷോക്ക് ഏല്പിക്കാന്‍ ആദ്യ ശ്രമം നടത്തിയിരുന്നു.അന്ന് ശാഖാകുമാരി തല നാരിടയ്ക്ക്  രക്ഷപെട്ടു.


2020 ഡിസംബര്‍ 25 നു ക്രിസ്തുമസ് രാത്രിയില്‍  ബന്ധുക്കള്‍ പിരിഞ്ഞ ശേഷം പ്രതി അരുണ്‍ ഭാര്യയെ കൊല്ലാന്‍  മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു. അന്നേ രാത്രി ശാഖാകുമാരിയെ ബലംപ്രയോഗിച്ച് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശാഖാ കുമാരിയുടെ വലതു കൈതണ്ടയിലും, മൂക്കിലും, ഇലക്ട്രിക് വയറുപയോഗിച്ച്  കറന്റ് കടത്തി വിട്ടു കൊലപെടുത്തുകയായിരുന്നു. തുടര്‍ന്ന് കേടായ സീരിയല്‍ ബള്‍ബ് സെറ്റ് ശാഖാ കുമാരിയുടെ മൃതദേഹത്തില്‍ വിതറിയിടുകയും ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories