Share this Article
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കും,​ റെയിൽവേ സ്റ്റേഷനിൽ വച്ച് കൈമാറും,​ യുവതി ഹെറോയിനുമായി പിടിയിൽ
വെബ് ടീം
posted on 15-09-2023
1 min read
WOMEN ARRESTED WITH HEROIN

തൃശൂർ : അടിവസ്ത്രത്തിനുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ട്രെയിൻ മാർ‌ഗം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. അസാം നവ്ഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി അസ്മര കാത്തൂൺ (22)​ ആണ് പിടിയിലായത് തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 9.66 ഗ്രാം ഹെറോയിനുമായി അസ്‌മരയെ എക്സൈസ് അറസ്റ്റ് ചെയ്തത്.

ഉത്തരേന്ത്യൻ തൊഴിലാളികളെ ഉപയോഗിച്ച് സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി വൻതോതിൽ ലഹരി എത്തിക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ഹെറോയിനുമായി എത്തിയ യുവതി സാധനം കൈമാറുന്നതിനായി പ്ലാറ്റ്‌ഫോമിൽ കാത്തുനിൽക്കവെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് യുവതി ഹെറോയിൻ ഒളിപ്പിച്ചിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories