Share this Article
നടി മാളവികയുടെ വീട്ടിൽ മോഷണം, കവർച്ച ദൃശ്യങ്ങൾ പുറത്തുവിട്ട് ഭർത്താവ്
വെബ് ടീം
posted on 02-08-2023
1 min read
THEFT AT ACTRESS MALAVIKA KRISHNADAS HOUSE

നടിയും അവതാരകയുമായ മാളവിക കൃഷ്ണദാസിന്റെ വീട്ടിൽ കവർച്ച. നടിയുടെ പാലക്കാട് ഞാങ്ങാട്ടിരിയിലെ വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചാണ് കവർച്ച നടത്തിയിരിക്കുന്നത്. മാളവികയുടെ ഭർത്താവ് തേജസ് ജ്യോതി വീട്ടിൽ കള്ളൻ കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. മാളവികയുടെ വീടിന് പുറമേ സമീപത്തെ ഹോളോബ്രിക്സ് സ്ഥാപനത്തിലും കവർച്ചാ ശ്രമമുണ്ടായി.

മാളവികയും കുടുംബവും വീട്ടിലില്ലാതിരുന്ന ദിവസമാണ് സംഭവം നടന്നത്. ഞങ്ങൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവിടെ ജോലിക്ക് വരുന്ന ചേച്ചി നനയ്ക്കാൻ വന്നപ്പോഴാണ് സംഭവം കണ്ടത്. അവർ വിളിച്ചറിയിച്ചപ്പോഴാണ് ഇവിടേക്കെത്തിയത്, മാളവിക പറഞ്ഞു. വീട്ടിൽ പണവും സ്വർണ്ണവുമൊന്നും സൂക്ഷിക്കാത്തതിനാൽ അതൊന്നും നഷ്ടമായില്ലെന്നും വാച്ചും സാധനങ്ങളുമൊക്കെയായി ഒന്നര ലക്ഷം രൂപയോളം വിലയുള്ള സാധനങ്ങൾ നഷ്ടപ്പെട്ടെന്നും മാളവിക പറഞ്ഞു. 

സിസിടിവി ദൃശ്യങ്ങൾ കാണുന്നതനുസരിച്ച് ബാ​ഗും റെയിൻകോട്ടും ഇട്ട ഒരാളാണ് വീട്ടിലേക്ക് കയറിയത്. തോർത്തുകൊണ്ട് മറച്ചുപിടിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമല്ല. പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്നാണ് നി​ഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories